ഏഴ് മാസത്തിന് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും; ക്ലാസ് ആരംഭിക്കുന്നത് 10, പ്ലസ് ടു കുട്ടികൾക്ക്

ഏഴ് മാസത്തിന് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും; ക്ലാസ് ആരംഭിക്കുന്നത് 10, പ്ലസ് ടു കുട്ടികൾക്ക്

ഏഴ് മാസത്തിന് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും. പത്ത്, പ്ലസ് ടു ക്ലാസുകളിലെ കുട്ടികൾക്കാണ് ക്ലാസ് ആരംഭിക്കുക. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ക്ലാസ് നടക്കുക. കൊവിഡും ലോക്ക് ഡൗണും മൂലം 286 ദിവസമാണ് സ്‌കൂളുകൾ അടഞ്ഞുകിടന്നത്.

മാസ്‌ക് ധരിച്ച് മാത്രമേ കുട്ടികൾ സ്‌കൂളിൽ എത്താവൂ. പരമാവധി കുട്ടികൾ സാനിറ്റൈസറുമായി എത്തണം. സാമൂഹിക അകലം പാലിച്ച് ഒരു ബെഞ്ചിൽ ഒരാൾ ഇരിക്കുന്ന രീതിയിലാണ് ക്രമീകരണം. പത്താം ക്ലാസിലെയും പ്ലസ് ടുവിലെയും 50 ശതമാനം കുട്ടികളോടാണ് ക്ലാസുകളിൽ എത്താൻ നിർദേശം നൽകിയിരിക്കുന്നത്.

അതേസമയം കൊവിഡ് പ്രതിസന്ധിക്കിടയിലും പൊതുവിദ്യാലയങ്ങളിൽ ചേർന്ന കുട്ടികളുടെ എണ്ണം വലിയ തോതിൽ വർധിച്ചിട്ടുണ്ട്. ഒന്നേമുക്കാൽ ലക്ഷം കുട്ടികളാണ് പുതുതായി പൊതുവിദ്യാലയങ്ങളിൽ എത്തിയത്.

Share this story