സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കൊവിഡ് പരിശോധനാ നിരക്ക് കുറച്ചു; ആർടിപിസിആർ ടെസ്റ്റിന് 1500 രൂപ

സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കൊവിഡ് പരിശോധനാ നിരക്ക് കുറച്ചു; ആർടിപിസിആർ ടെസ്റ്റിന് 1500 രൂപ

സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കൊവിഡ് പരിശോധനാ നിരക്ക് കുറച്ചു. ആർടിപിസിആർ ടെസ്റ്റിന് 1500 രൂപയാകും ഇനി മുതൽ ഈടാക്കുക. എക്‌സ്‌പേർട്ട് നാറ്റ് ടെസ്റ്റിന് 2500 രൂപയും ട്രൂ നാറ്റ് ടെസ്റ്റിന് 1500 രൂപയുമായിരിക്കും

ആർടി ലാമ്പിന് 1150 രൂപയും ആന്റിജൻ ടെസ്റ്റിന് 300 രൂപയുമാണ് ഈടാക്കുക. ഈ നിരക്കുകൾ പ്രകാരം മാത്രമേ ഐസിഎംആർ-സംസ്ഥാന അംഗീകൃത ലാബുകൾക്കും ആശുപത്രികൾക്കും കൊവിഡ് പരിശോധന നടത്താൻ കഴിയുകയുള്ളു. ഇതിൽ കൂടുതർ ആരും ഈടാക്കരുതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി

ഇത് രണ്ടാംതവണയാണ് സംസ്ഥാനത്ത് കൊവിഡ് പരിശോധനാ നിരക്ക് കുറയ്ക്കുന്നത്. തുടക്കത്തിൽ ആർടിപിസിആർ ടെസ്റ്റിന് 2750 രൂപയാണ് ഈടാക്കിയിരുന്നത്. പിന്നീടിത് 2100 രൂപയാക്കി കുറച്ചു.

Share this story