നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ ആത്മഹത്യ: അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു

നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ ആത്മഹത്യ: അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു

നെയ്യാറ്റിൻകരയിൽ ജപ്തി നടപടിക്കിടെ ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. പോലീസിന് നേരെ ആരോപണമുയർന്ന സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്.

പോങ്ങിൽ നെട്ടതോട്ടം ലക്ഷംവീട് കോളനിയിലെ വസന്തയുമായുള്ള ഭൂമി തർക്കത്തെ തുടർന്നാണ് കോടതി ഉത്തരവിലൂടെ ജപ്തി നടപടിക്കായി ഉദ്യോഗസ്ഥരെത്തിയത്. ഡിസംബർ 15നാണ് കോടതി നിർദേശമുണ്ടായത്. ഡിസംബർ 22ന് രാവിലെ ഒഴിപ്പിക്കാൻ വരുമെന്ന് ഇരുവിഭാഗത്തെയും അഭിഭാഷകരെ അറിയിച്ചതായി അഭിഭാഷക കമ്മീഷൻ പറയുന്നു

എന്നാൽ 22ാം തീയതി തന്നെയായിരുന്നു ഹൈക്കോടതി സ്‌റ്റേ അപേക്ഷ പരിഗണിച്ചത്. ഇതേ ദിവസം രാവിലെ തന്നെ തിരക്കിട്ട് പോലീസ് ഒഴിപ്പിക്കൽ നടപടി നടത്തുകയായിരുന്നുവെന്നാണ് ആരോപണം ഉയർന്നത്.

Share this story