സംസ്ഥാനത്ത് തീയറ്ററുകൾ ജനുവരി അഞ്ച് മുതൽ തുറക്കും; ഉത്സവങ്ങൾക്കും കലാപരിപാടികൾക്കും അനുമതി

സംസ്ഥാനത്ത് തീയറ്ററുകൾ ജനുവരി അഞ്ച് മുതൽ തുറക്കും; ഉത്സവങ്ങൾക്കും കലാപരിപാടികൾക്കും അനുമതി

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ഒരു വർഷത്തോളമായി അടഞ്ഞുകിടക്കുന്ന സിനിമാ തീയറ്ററുകൾ ജനുവരി 5 മുതൽ തുറന്ന് പ്രവർത്തിക്കും. ആയിരക്കണക്കിന് ആളുകളുടെ ജീവിതമാണ് പ്രതിസന്ധിയിലായത്. ഇത് കണക്കിലെടുത്താണ് തീയറ്ററുകൾ തുറക്കാൻ അനുമതി നൽകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു

പകുതി ടിക്കറ്റുകളേ നൽകാവൂ. അത്രയും പേരെ മാത്രമേ പ്രവേശിപ്പിക്കാവൂ. കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണം. അഞ്ചാം തീയതി തന്നെ തീയറ്ററുകൾ അണുവിമുക്തമാക്കണം. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ഉത്സവങ്ങളും കലാപരിപാടികളും നിയന്ത്രണങ്ങളോടെ ജനുവരി 5 മുതൽ തുടങ്ങും. ആളുകളുടെ എണ്ണം കൃത്യമായി നിയന്ത്രിക്കണം

സാംസ്‌കാരിക പരിപാടികൾ, കലാപരിപാടികൾ എന്നിവക്ക് ഇൻഡോറിൽ 100 പേരെയും ഔട്ട് ഡോറിൽ 200 പേരെയും അനുവദിക്കാം. അനുവദിക്കുന്ന ചട്ടമനുസരിച്ചാണ് പരിപാടികൾ നടത്തുന്നതെന്ന് ഉറപ്പാക്കാൻ പോലീസിനെയും സെക്ടറൽ മജിസ്‌ട്രേറ്റുമാരെയും നിയോഗിക്കും. സ്‌പോർട്‌സ് പരിശീലനങ്ങളും അനുവദിക്കും.

Share this story