സംസ്ഥാനത്ത് 21 കൊവിഡ് മരണങ്ങൾ കൂടി; 57 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 21 കൊവിഡ് മരണങ്ങൾ കൂടി; 57 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 21 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3116 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 78 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4801 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 392 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 691, കോഴിക്കോട് 578, മലപ്പുറം 547, കോട്ടയം 501, പത്തനംതിട്ട 386, തൃശൂർ 398, കൊല്ലം 376, ആലപ്പുഴ 372, തിരുവനന്തപുരം 202, പാലക്കാട് 124, ഇടുക്കി 217, വയനാട് 191, കണ്ണൂർ 149, കാസർഗോഡ് 69 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

57 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. എറണാകുളം 14, തൃശൂർ 8, പത്തനംതിട്ട 7, കോഴിക്കോട് 5, കൊല്ലം, കോട്ടയം, കണ്ണൂർ 4 വീതം, തിരുവനന്തപുരം 3, പാലക്കാട്, വയനാട്, കാസർഗോഡ് 2 വീതം, ഇടുക്കി, മലപ്പുറം 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്.

Share this story