സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് ചേരും; തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തും

സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് ചേരും; തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തും

സിപിഎം സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് ചേരും. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം യോഗത്തിൽ അവലോകനം ചെയ്യും. ജില്ലാ തലത്തിലെ പ്രകടനവും യോഗത്തിൽ ചർച്ചയാകും.

മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും യോഗത്തിൽ ചർച്ചയാകും. ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേർന്നിരുന്നു. 98 നിയമസഭാ മണ്ഡലങ്ങളിൽ ഇടതുമുന്നണിക്ക് വ്യക്തമായ ഭൂരിപക്ഷം നേടാനായെന്നാണ് യോഗം വിലയിരുത്തിയത്.

അതേസമയം ബിജെപി ചില മണ്ഡലങ്ങളിൽ മുന്നേറ്റമുണ്ടാക്കിയത് ഗൗരവത്തോടെ പരിശോധിക്കാനാണ് പാർട്ടിയുടെ തീരുമാനം. യുഡിഎഫിന് 41 സീറ്റുകളിലാണ് ഭൂരിപക്ഷം ലഭിച്ചിരിക്കുന്നത്.

ഇടതുമുന്ണിക്ക് 42.53 ശഥമാനം വോട്ടാണ് ലഭിച്ചത്. യുഡിഎഫിനേക്കാൾ നാല് ശതമാനം വോട്ടിന്റെ വർധനവുണ്ടായതായും സിപിഎം കണക്കുകൂട്ടുന്നു. പാർട്ടിക്ക് സ്വാധീനമുള്ള മേഖലകളിൽ വോട്ട് ചോർച്ച പ്രകടമാകുന്ന രീതിയുണ്ട്. വർക്കല, ആറ്റിങ്ങൽ, പന്തളം നഗരസഭകളിൽ ബിജെപിയുണ്ടാക്കിയ മുന്നേറ്റം പ്രകടമാണ്. ഇതും പരിശോധിച്ച് തിരുത്തൽ വേണമെന്നാണ് സിപിഎം നിലപാട്.

Share this story