പാലായും കാഞ്ഞിരപ്പിള്ളിയും ജോസ് വിഭാഗത്തിന് നല്‍കും; സിപിഐക്ക് പകരം സീറ്റ്

പാലായും കാഞ്ഞിരപ്പിള്ളിയും ജോസ് വിഭാഗത്തിന് നല്‍കും; സിപിഐക്ക് പകരം സീറ്റ്

പാല, കാഞ്ഞിരപ്പിള്ളി നിയമസഭാസീറ്റുകള്‍ കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് വിട്ടുനല്‍കാന്‍ എല്‍ഡിഎഫില്‍ ധാരണ. കാഞ്ഞിരപ്പിള്ളി ജോസ് വിഭാഗത്തിന് നല്‍കുമ്പോള്‍ സിപിഐക്ക് പൂഞ്ഞാര്‍ നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്

അതേസമയം കൊല്ലം ജില്ലയില്‍ സീറ്റ് വേണമെന്നാണ് സിപിഐയുടെ ആവശ്യം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിഎംപി മത്സരിച്ച ചവറയും ആര്‍.എസ്.പി ലെനിലിസ്റ്റിന്റെ കൈവശമുള്ള കുന്നത്തൂരോ ആണ് സിപിഐ ആവശ്യപ്പെടുന്നത്.

പാല വിട്ടുകൊടുക്കുമെന്ന ഉറപ്പിലാണ് കേരളാ കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗം എല്‍ഡിഎഫിലേക്ക് എത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനവും അവര്‍ കാഴ്ച വെച്ചിരുന്നു.

Share this story