പാലായെ ചൊല്ലി തർക്കമില്ല; എൻസിപി ഇടതുമുന്നണി വിടില്ലെന്നും പീതാംബരൻ മാസ്റ്റർ

പാലായെ ചൊല്ലി തർക്കമില്ല; എൻസിപി ഇടതുമുന്നണി വിടില്ലെന്നും പീതാംബരൻ മാസ്റ്റർ

പാലാ സീറ്റിനെ ചൊല്ലി തർക്കമില്ലെന്നും എൻസിപി ഇടതുമുന്നണി വിടാൻ ആലോചിച്ചിട്ടില്ലെന്നും സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരൻ മാസ്റ്റർ. മാണി സി കാപ്പൻ മുന്നണി വിടില്ലെന്നും പീതാംബരൻ മാസ്റ്റർ പറഞ്ഞു.

മുന്നണി മാറ്റം ആലോചിച്ചിട്ടില്ല. എൽഡിഎഫിനെ ക്ഷീണിപ്പിക്കുന്ന ഒന്നും എൻസിപി ചെയ്യില്ലെന്ന് മന്ത്രി എകെ ശശീന്ദ്രനും പ്രതികരിച്ചു. ഇന്ന് മുതൽ എൻസിപി ജില്ലാ കമ്മിറ്റി യോഗങ്ങൾ വിളിച്ചു ചേർത്തിട്ടുണ്ട്. അതേസമയം മുന്നണി വിടുമെന്ന വാർത്തകളോട് മാണി സി കാപ്പൻ ഇതുവരെ പ്രതികരിച്ചിട്ടില്ല

പാലാ എൻസിപിയുടെ സീറ്റാണ്. കാപ്പൻ ഒരു കാരണവശാലും മുന്നണി വിടില്ലെന്ന് പീതാംബരൻ മാസ്റ്റർ പറയുമ്പോൾ പാലാ സീറ്റ് വിഷയം ചർച്ച ചെയ്യുന്നത് അനവസരത്തിലാണെന്നാണ് ശശീന്ദ്രന്റെ പ്രതികരണം. ഇടത് മുന്നണിയിൽ തന്നെ നിൽക്കണമെന്ന നിലപാടാണ് ശശീന്ദ്രനുള്ളത്.

Share this story