അനധികൃത അവധിയിൽ തുടരുന്നവരെ പിരിച്ചുവിടാൻ നിർദേശം; ശമ്പളമില്ലാത്ത അവധി 5 വർഷമാക്കി ചുരുക്കി

അനധികൃത അവധിയിൽ തുടരുന്നവരെ പിരിച്ചുവിടാൻ നിർദേശം; ശമ്പളമില്ലാത്ത അവധി 5 വർഷമാക്കി ചുരുക്കി

അനധികൃതമായി അവധിയിൽ തുടരുന്ന ജീവനക്കാരെ പിരിച്ചുവിടാൻ വകുപ്പ് മേധാവികൾക്ക് ധനവകുപ്പ് നിർദേശം നൽകി. ജീവനക്കാരുടെ ശമ്പളമില്ലാത്ത അവധി 20 വർഷത്തിൽ നിന്ന് അഞ്ച് വർഷമാക്കി ചുരുക്കുകയും ചെയ്തു.

2020 നവംബർ അഞ്ച് മുതലാണ് അവധി വെട്ടിച്ചുരുക്കലിന് പ്രാബല്യം. അതിന് ശേഷം അവധി അപേക്ഷിക്കുന്നവർക്ക് അഞ്ച് വർഷത്തിൽ കൂടുതൽ അവധി നൽകില്ല. അഞ്ച് വർഷത്തിന് ശേഷം ജോലിയിൽ തിരികെ എത്താത്തവരെ പിരിച്ചുവിടും.

വിദേശത്തോ സ്വദേശത്തോ മെച്ചപ്പെട്ട തൊഴിൽ ചെയ്യാനും പങ്കാളിയോടൊപ്പം താമസിക്കുന്നതിനുമാണ് ശമ്പളമില്ലാത്ത അവധി അനുവദിച്ചിരുന്നത്. 2020ന് നവംബറിന് ശേഷം അഞ്ച് വർഷത്തിലധികം അവധി നീട്ടാൻ ലഭിച്ച അപേക്ഷകൾ നിരസിക്കും.

Share this story