കാസർകോട് പാണത്തൂരിൽ ബസ് മറിഞ്ഞ് അഞ്ച് പേർ മരിച്ചു; നിരവധി പേർക്ക് പരുക്ക്, പലരുടെയും നില ഗുരുതരം

Share with your friends

കാസർകോട് പാണത്തൂരിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അഞ്ച് പേർ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. ഇതിൽ 16 പേരുടെ നില ഗുരതരമാണെന്നാണ് വിവരം. മരിച്ചവരിൽ കുട്ടികളുമുണ്ട്

56 പേരാണ് വണ്ടിയിലുണ്ടായിരുന്നത്. കർണാടകയിലെ സുള്ള്യയിൽ നിന്നും പാണത്തൂരിലേക്ക് കല്യാണ പാർട്ടിയുമായി വന്ന ബസാണ് അപകടത്തിൽപ്പെട്ടത്. കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം വിട്ട ബസ് മറിയുകയായിരുന്നു.

രണ്ട് കുട്ടികളും രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. മൃതദേഹങ്ങൾ പൂടംകല്ല് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രാവിലെ 11.45ഓടെയാണ് അപകടം സംഭവിച്ചത്. സമീപത്തെ വീടിന് മുകളിലേക്കാണ് ബസ് മറിഞ്ഞത്. അപകട സമയത്ത് വീട്ടിൽ ആരുമില്ലായിരുന്നു.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!