മകരവിളക്ക് ദിവസം ശബരിമലയിൽ 5000 പേർക്ക് ദർശനാനുമതി

മകരവിളക്ക് ദിവസം ശബരിമലയിൽ 5000 പേർക്ക് ദർശനാനുമതി

മകരവിളക്ക് ദിവസമായ ജനുവരി 14ന് വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത 5000 ഭക്കർക്ക് മാത്രമെ ശബരിമലയിൽ ദർശനത്തിനുള്ള അനുമതി ഉണ്ടാവുകയുള്ളൂവെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. എൻ. വാസു. മകരവിളക്ക് ദിവസത്തേക്ക് ബുക്ക് ചെയ്യാത്ത ആരെയും ശബരിമല സന്നിധാനത്തോ പരിസരത്തോ തങ്ങാൻ അനുവദിക്കുന്നതല്ലെന്നും പ്രസിഡന്റ് അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായാണ് നിയന്ത്രണം.

മകരവിളക്കിന് മുന്നോടിയായി സന്നിധാനത്തെ അണുവിമുക്തമാക്കാനുള്ള ജോലികൾ ദേവസ്വം മരാമത്ത് വിഭാഗം സ്‌പെഷ്യൽ ടീം തുടർന്നുവരികയാണ്. കോവിഡ് പശ്ചാത്തലത്തിൽ ആളുകൾ സപർശിക്കാനിടയുള്ള എല്ലാ സ്ഥലങ്ങളും തെർമ്മൽ ഫോഗിംങ്ങ് മെഷിൻ ഉപയോഗിച്ച് അണു വിമുക്തമാക്കുന്നുണ്ട്.

ഇതു കൂടാതെ സന്നിധാനത്തെ വിവിധ ഓഫീസുകൾ, പ്രധാന വാസസ്ഥലങ്ങൾ, അന്നദാനമണ്ഡപം, വലിയ നടപ്പന്തൽ, കൈവരികൾ എന്നിവ കൃത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കുന്ന ജോലിയും ഇവർ ചെയ്തു വരുന്നു.

Share this story