സ്വപ്നയുടെ വ്യാജ ബികോം ബിരുദം: ഇടനിലനിന്നത് തൈക്കാട് പ്രവർത്തിച്ചിരുന്ന സ്ഥാപനം

സ്വപ്നയുടെ വ്യാജ ബികോം ബിരുദം: ഇടനിലനിന്നത് തൈക്കാട് പ്രവർത്തിച്ചിരുന്ന സ്ഥാപനം

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ സ്വപ്ന സുരേഷിന് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകിയത് പഞ്ചാബ് കേന്ദ്രമായി പ്രവർത്തിക്കുന്ന ദേവ് എഡ്യൂക്കേഷണൽ ട്രസ്റ്റ് എന്ന സ്ഥാപനമാണ് എന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇതിനുവേണ്ട എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തത് തൈക്കാട് പ്രവർത്തിച്ചിരുന്ന എഡ്യൂക്കേഷണൽ ഗൈഡൻസ് സെന്റർ എന്ന സ്ഥാപനമായിരുന്നു എന്നുമാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.

സ്വപ്ന സുരേഷിന് വ്യാജ ബി.കോം ബിരുദ സർട്ടിഫിക്കറ്റിന് വേണ്ടി ഇടനില നിന്ന സ്ഥാപനം 2017 ൽ പ്രവർത്തനം അവസാനിപ്പിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. സമാന രീതിയിൽ മറ്റുപലർക്കും ഇവർ വ്യാജ സർട്ടിഫിക്കറ്റുകൾ നൽകിയിട്ടുണ്ടോ എന്നതും പോലീസ്അന്വേഷിച്ചുവരികയാണ്.

Share this story