കോൺഗ്രസ് ലീഗിന് കീഴടങ്ങി; എൽ ഡി എഫ് ജനങ്ങൾക്കൊപ്പമെന്ന് തെളിയിച്ചു: വിമർശനവുമായി സഭാ പത്രം

കോൺഗ്രസ് ലീഗിന് കീഴടങ്ങി; എൽ ഡി എഫ് ജനങ്ങൾക്കൊപ്പമെന്ന് തെളിയിച്ചു: വിമർശനവുമായി സഭാ പത്രം

യുഡിഎഫിനെതിരെ വിമർശനവുമായി എറണാകുളം-അങ്കമാലി അതിരൂപതയുടെ പ്രസിദ്ധീകരണമായ സത്യദീപം. കോൺഗ്രസ് ലീഗിന് കീഴടങ്ങിയെന്നും വെൽഫെയർ പാർട്ടി ബന്ധത്തിലൂടെ മുന്നണിയുടെ മതനിരപേക്ഷ മുഖം നഷ്ടപ്പെട്ടതായി ആളുകൾക്ക് തോന്നിയെന്നും സത്യദീപം വിമർശിക്കുന്നു.

ജോസ് കെ മാണി വന്നതല്ല ഇടതുമുന്നണിക്ക് മധ്യകേരളത്തിൽ നേട്ടമുണ്ടാക്കാനായത്. യുഡിഎഫിന്റെ മതനിരപേക്ഷ മുഖം നഷ്ടമായെന്ന തോന്നൽ ജനങ്ങൾക്കുണ്ടായതാണ് കാരണം. ന്യൂനപക്ഷ വോട്ടുകളുടെ ചുവടുമാറ്റം ജോസ് കെ മാണിയുടെ നിലപാട് മൂലമാണെന്ന് എൽ ഡി എഫ് പോലും കരുതുന്നില്ല.

പി കെ കുഞ്ഞാലിക്കുട്ടി കേരളാ രാഷ്ട്രീയത്തിലേക്ക് എത്തുന്നതോടെ യുഡിഎഫിന്റെ ലീഗ് ഗ്രഹണം പൂർത്തിയാകും. സ്വർണക്കടത്ത് അടക്കമുള്ള ആരോപണങ്ങൾ ഫലപ്രദമായി പ്രതിരോധിക്കാൻ സിപിഎമ്മിന് സാധിച്ചു. ക്ഷേമപെൻഷൻ, ഭക്ഷ്യകിറ്റ്, കൊവിഡ് പ്രതിരോധം തുടങ്ങിയ കാര്യങ്ങളിലൂടെ ജനങ്ങൾക്ക് ഒപ്പമുള്ള സർക്കാരാണെന്ന് തെളിയിക്കാൻ എൽ ഡി എഫിന് സാധിച്ചുവെന്നും സത്യദീപം പറയുന്നു.

Share this story