ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കും

ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കും

സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴ, കോട്ടയം ജില്ലകളിലെ ചില മേഖലകളിൽ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയിരുന്നു. ഇവിടെ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

ആലപ്പുഴയിലെ നെടുമുടി, തകഴി, പള്ളിപ്പാട്, കരുവാറ്റ എന്നിവിടങ്ങളിലും കോട്ടയം ജില്ലയിലെ നീണ്ടുരിലുമാണ് രോഗം കണ്ടെത്തിയിട്ടുള്ളത്. രോഗബാധ സ്ഥിരീകരിച്ച പ്രദേശത്തെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ പക്ഷികളെയും കൊല്ലുമെന്ന് വനംമന്ത്രി കെ രാജു അറിയിച്ചു

38,000ത്തോളം താറാവുകളെ കൊന്നൊടുക്കേണ്ടി വരും. ഡിസംബർ 19 മുതലാണ് ആലപ്പുഴയിലെ മേഖലകളിൽ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതായി ശ്രദ്ധയിൽപ്പെട്ടത്. ഒരു കർഷകന്റെ ഏഴായിരത്തോളം താറാവുകൾ വരെ കൂട്ടത്തോടെ ചത്ത സ്ഥിതിയുമുണ്ടായി.

Share this story