294 ദിവസങ്ങൾക്ക് ശേഷം സംസ്ഥാനത്തെ കോളജുകളും സർവകലാശാല ക്യാമ്പസുകളും ഇന്ന് തുറക്കും

294 ദിവസങ്ങൾക്ക് ശേഷം സംസ്ഥാനത്തെ കോളജുകളും സർവകലാശാല ക്യാമ്പസുകളും ഇന്ന് തുറക്കും

സംസ്ഥാനത്തെ കോളജുകളും സർവകലാശാല ക്യാമ്പസുകളും ഇന്ന് തുറക്കും. 294 ദിവസങ്ങൾക്ക് ശേഷമാണ് ക്ലാസുകൾ വീണ്ടും ആരംഭിക്കുന്നത്. 2020 മാർച്ച് 16നാണ് കോളജ് അടച്ചത്.

50 ശതമാനം വിദ്യാർഥികളെ മാത്രമാണ് ക്ലാസുകളിൽ അനുവദിക്കുക. പ്രവർത്തന സമയം രാവിലെ എട്ടര മുതൽ വൈകുന്നേരം അഞ്ച് വരെയാക്കി. ഈ സമയം രണ്ട് ബാച്ചുകളായി കോളജുകൾക്ക് ക്രമീകരിക്കാം. അഞ്ച്, ആറ് സെമസ്റ്റർ വിദ്യാർഥികൾക്കും പിജി വിദ്യാർഥികൾക്കുമാണ് ക്ലാസ് ആരംഭിക്കുന്നത്.

ക്ലാസുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. കെ ടി ജലീൽ കോളജ് പ്രിൻസിപ്പൽമാരുടെ ഓൺലൈൻ യോഗം വിളിച്ചിട്ടുണ്ട്. അതേസമയം പ്രവൃത്തി സമയം വർധിപ്പിച്ചതിനെതിരെയും ശനിയാഴ്ച കൂടി പ്രവൃത്തി ദിനമാക്കിയതിനെതിരെയും പ്രതിപക്ഷ അധ്യാപക സംഘടനകൾ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്.

Share this story