പന്തീരങ്കാവ് കേസ്: താഹ കീഴടങ്ങണമെന്ന് ഹൈക്കോടതി; അലന്റെ ജാമ്യം റദ്ദാക്കിയില്ല

പന്തീരങ്കാവ് കേസ്: താഹ കീഴടങ്ങണമെന്ന് ഹൈക്കോടതി; അലന്റെ ജാമ്യം റദ്ദാക്കിയില്ല

പന്തീരങ്കാവ് യു.എ.പി.എ കേസില്‍ അലന്‍ ഷുഹൈബിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയില്ല. താഹ ഫൈസിന്റെ ജാമ്യം റദ്ദാക്കുകയും ഉടന്‍ കീഴടങ്ങാനും കോടതി ആവശ്യപ്പെട്ടു. അലന്റെ കയ്യില്‍ നിന്ന് പിടിച്ചെടുത്ത ലഘുലേഖ യു.എ.പി.എ ചുമത്താന്‍ പര്യാപ്തമായതല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

അലന്‍ വിദ്യാര്‍ത്ഥിയാണ്, പ്രായം, മാനസികനില, ചികിത്സ എന്നിവ കണക്കിലെടുത്താണ് ജാമ്യം റദ്ദാക്കാതിരുന്നത്. ലഘുലേഖകളും പുസ്തകങ്ങളുമാണ് അലന്റെ കയ്യില്‍ നിന്ന് പിടിച്ചെടുത്തത്. അത് ഒരു വിദ്യാര്‍ത്ഥി എന്ന നിലയില്‍ വായിക്കാന്‍ ശേഖരിച്ചതാകാം. അല്ലാതെ മാവോയിസ്റ്റ് ആശയത്തിന്റെ പ്രചാരകനല്ലെന്നും കോടതി പറഞ്ഞു.

താഹയ്‌ക്കെതിരെ തെളിവുകള്‍ യു.എ.പി.എ നിലനില്‍ക്കുമെന്ന വാദം കോടതി അംഗീകരിച്ചു. കാശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ല, അവിടുത്തെ ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണം തുടങ്ങിയ പോസ്റ്ററുകളാണ് താഹയുടെ വീട്ടില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തത്. പിന്നീട് എന്‍.ഐ.എ അത് ഏറ്റെടുത്തിരുന്നു. മാവോയിസ്റ്റ് ബന്ധം, രാജ്യവിരുദ്ധ പ്രവര്‍ത്തനം എന്നിവ താഹ നടത്തിയെന്ന വാദം അംഗീകരിച്ചാണ് ജാമ്യം റദ്ദാക്കിയത്. പ്രതിയെ കസ്റ്റഡിയിലെടുത്ത് കോടതിയിലേക്ക് ഇന്ന് തന്നെ മാറ്റും.

Share this story