യുകെയിൽ നിന്ന് സംസ്ഥാനത്തേക്ക് വന്ന രണ്ട് പേർക്ക് കൂടി കൊവിഡ്; ജനിതക വകഭേദം കണ്ടെത്താനായില്ല

യുകെയിൽ നിന്ന് സംസ്ഥാനത്തേക്ക് വന്ന രണ്ട് പേർക്ക് കൂടി കൊവിഡ്; ജനിതക വകഭേദം കണ്ടെത്താനായില്ല

യു.കെ.യിൽ നിന്നും വന്ന 2 പേർക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യു.കെ.യിൽ നിന്നും വന്ന 39 പേർക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകൾ തുടർപരിശോധനക്കായി എൻഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതിൽ 12 പേരുടെ ഫലം വന്നു. അതിൽ ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്താനായിട്ടില്ല.

സംസ്ഥാനത്ത് ഇന്ന് ആകെ 3021 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കാഴിക്കോട് 481, മലപ്പുറം 406, എറണാകുളം 382, തൃശൂർ 281, കോട്ടയം 263, ആലപ്പുഴ 230, തിരുവനന്തപുരം 222, കൊല്ലം 183, പാലക്കാട് 135, കണ്ണൂർ 133, പത്തനംതിട്ട 110, ഇടുക്കി 89, വയനാട് 79, കാസർഗോഡ് 27 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 52 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2643 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 284 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

Share this story