സ്ഥിരം അഭിനേതാക്കളെ വെച്ചുള്ള നാടകം വേണ്ട; കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് യൂത്ത് കോൺഗ്രസ്

സ്ഥിരം അഭിനേതാക്കളെ വെച്ചുള്ള നാടകം വേണ്ട; കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് യൂത്ത് കോൺഗ്രസ്

സംസ്ഥാന കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് യൂത്ത് കോൺഗ്രസ്. നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട 20 നിർദേശങ്ങൾ അടങ്ങിയ പ്രമേയവും പാലക്കാട് ചേർന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന എക്‌സിക്യൂട്ടീവ് ക്യാമ്പ് പാസാക്കി

സ്ഥിരം അഭിനേതാക്കളെ വെച്ചുള്ള നാടകമാണെങ്കിൽ സ്വന്തം നിലയ്ക്ക് സ്ഥാനാർഥികളെ നിർത്തുമെന്ന് യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ് നൽകുന്നു. തുടർച്ചയായി നാല് തവണ മത്സരിച്ചവരെ സ്ഥാനാർഥിയാക്കരുത്. യുവാക്കൾക്ക് അവസരം വേണം.

പതിവായി തോൽക്കുന്നവരെ മാറ്റണം. നേമം മണ്ഡലം പിടിച്ചെടുക്കാൻ പ്രത്യേക ശ്രദ്ധ വേണം. ജനറൽ സീറ്റുകളിൽ വനിതകൾക്കും പട്ടികജാതിക്കാർക്കും അവസരം നൽകണം. മുതിർന്ന നേതാക്കൾ 10 ശതമാനം സീറ്റുകളിൽ മത്സരിച്ചാൽ മതി. 50 വയസ്സിൽ താഴെയുള്ളവരെ ബ്ലോക്ക് പ്രസിഡന്റുമാരാക്കണം

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം നൽകിയ അമിത ആത്മവിശ്വാസം തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിനയായി. ജനങ്ങൾ ആഗ്രഹിക്കുന്നവരെ സ്ഥാനാർഥികളാക്കിയില്ലെങ്കിൽ ഇടതുമുന്നണിക്ക് ഭരണ തുടർച്ചയുണ്ടാകുമെന്നും യൂത്ത് കോൺഗ്രസ് ചൂണ്ടിക്കാണിക്കുന്നു.

Share this story