കൊച്ചി-മംഗളൂരു ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു

കൊച്ചി-മംഗളൂരു ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു

കൊച്ചി മുതൽ മംഗലാപുരം വരെയുള്ള ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി കമ്മീഷൻ ചെയ്തു. കൊച്ചി ഏലൂരിലെ ഗെയിൽ ഐപി സ്റ്റേഷനിലാണ് ഉദ്ഘാടന ചടങ്ങ്. ഓൺലൈനായാണ് ചടങ്ങ് നടക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പുറമെ മുഖ്യമന്ത്രി പിണറായി വിജയൻ. കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ, പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ എന്നിവരുമുണ്ട്. കൊച്ചി മുതൽ മംഗലാപുരം വരെ 450 കിലോമീറ്ററിലാണ് പ്രകൃതി വാതക വിതരണം

കേരളത്തിലെയും കർണാടകയിലെയും ജനങ്ങൾക്ക് ഇന്ന് സുപ്രധാന ദിനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗ്യാസ് ലൈൻ പദ്ധതി യാഥാർഥ്യമാക്കാനുള്ള പ്രതിബന്ധങ്ങളെ എല്ലാവരും ഒരുമിച്ച് നിന്ന് മറികടന്നു. രണ്ട് സംസ്ഥാനങ്ങളുടെയും ഭാവി വികസനത്തിന് പൈപ്പ് ലൈൻ പദ്ധതി നിർണായകമാകും

സംയുക്ത സംരഭം ഫലം കണ്ടതിൽ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനസാന്ദ്രതയേറിയ മേഖലകളിൽ പൈപ്പിടുന്നത് ശ്രമകരമായ ദൗത്യമായിരുന്നു. പ്രളയത്തിനും കൊവിഡിനും ഇടയിൽ പദ്ധതി പൂർത്തികരിക്കാൻ പ്രയത്‌നിച്ച ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും അനുമോദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Share this story