തീയറ്ററുകൾ ഇന്ന് തുറക്കില്ല; തുടർ നടപടികൾ ആലോചിക്കാൻ കൊച്ചിയിൽ സംയുക്ത സംഘടനാ യോഗം

തീയറ്ററുകൾ ഇന്ന് തുറക്കില്ല; തുടർ നടപടികൾ ആലോചിക്കാൻ കൊച്ചിയിൽ സംയുക്ത സംഘടനാ യോഗം

ഇന്ന് മുതൽ തുറക്കാനുള്ള അനുമതി നൽകിയെങ്കിലും സംസ്ഥാനത്തെ തീയറ്ററുകൾ ഇന്ന് തുറക്കില്ല. തുടർ നടപടികൾ ആലോചിക്കാൻ തീയറ്റർ ഉടമകളുടെ സംയുക്ത സംഘടനയായ ഫിയോക്ക് ഇന്ന് യോഗം ചേരും. രാവിലെ 11 മണിക്ക് കൊച്ചിയിൽ ചേരുന്ന യോഗത്തിന് ശേഷം വൈകുന്നേരം വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്

വിനോദ നികുതി, വൈദ്യുതി ഫിക്‌സ്ഡ് ചാർജ്, എന്നിവയിൽ ഇളവുകൾ നൽകാതെ തീയറ്ററുകൾ തുറക്കുന്നത് നഷ്ടമാകുമെന്നാണ് ഉടമകൾ പറയുന്നത്. പകുതി കാണികളെ മാത്രമേ തീയറ്ററുകളിൽ പ്രവേശിപ്പിക്കാവൂ എന്ന സർക്കാർ നിലപാടും യോഗത്തിൽ ചർച്ചയാകും. തുടർ നടപടികളെ കുറിച്ച് ആലോചിക്കാൻ നാളെ ഫിലിം ചേംബറും യോഗം ചേരുന്നുണ്ട്

ഇളവുകൾ നൽകാത്തതിനെതിരെ ഫിലിം ചേംബർ കഴിഞ്ഞ ദിവസം സർക്കാരിനെതിരെ രംഗത്തുവന്നിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം തീയറ്റർ ഉടമകളുടെ ആവശ്യം പരിഗണിക്കാമെന്നായിരുന്നു സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ മുഖ്യമന്ത്രി വാക്കുപാലിച്ചില്ലെന്ന് സംഘടന കുറ്റപ്പെടുത്തി.

Share this story