സ്പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറി ചോദ്യം ചെയ്യലിന് ഹാജരാകില്ല; നോട്ടീസ് ലഭിച്ചില്ലെന്ന് വിശദീകരണം

സ്പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറി ചോദ്യം ചെയ്യലിന് ഹാജരാകില്ല; നോട്ടീസ് ലഭിച്ചില്ലെന്ന് വിശദീകരണം

ഡോളർ കടത്ത് കേസിൽ ചോദ്യം ചെയ്യലിനായി സ്പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പൻ ഇന്ന് ഹാജരാകില്ല. കസ്റ്റംസ് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും ഫോണിൽ വിളിക്കുക മാത്രമാണ് ചെയ്തതെന്നും അയ്യപ്പൻ പറഞ്ഞു

സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴിയിലെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് അന്വേഷണം നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് അയ്യപ്പനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. കേസിൽ കോൺസുലേറ്റിലെ ഡ്രൈവർമാരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു.

Share this story