വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്‌ളാറ്റിൽ വിജിലൻസ് ബലപരിശോധന നടത്തുന്നു

വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്‌ളാറ്റിൽ വിജിലൻസ് ബലപരിശോധന നടത്തുന്നു

വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്‌ളാറ്റ് സമുച്ചയത്തിൽ വിജിലൻസ് ബലപരിശോധന നടത്തുന്നു. തിരുവനന്തപുരത്ത് നിന്നുള്ള വിജിലൻസ് സംഘമാണ് വടക്കാഞ്ചേരിയിൽ എത്തി പരിശോധന നടത്തുന്നത്.

പൊതുമരാമത്ത് വകുപ്പിലെ ക്വാളിറ്റി കൺട്രോൾ വിഭാഗം ഉദ്യോഗസ്ഥരും പരിശോധനാ സംഘത്തിലുണ്ട്. സ്വർണക്കടത്ത് കേസ് പ്രതികളായ ശിവശങ്കർ, സ്വപ്‌ന സുരേഷ്, പി ആർ സരിത് എന്നിവർക്ക് ഫ്‌ളാറ്റ് നിർമാണത്തിൽ കോഴപ്പണം ലഭിച്ചു എന്നതിനെ കുറിച്ചാണ് വിജിലൻസ് അന്വേഷണം നടത്തുന്നത്.

Share this story