പന്തളം നഗരസഭയിലെ തോൽവി; നടപടിയുമായി സിപിഎം, ഏരിയാ സെക്രട്ടറിയെ നീക്കി

പന്തളം നഗരസഭയിലെ തോൽവി; നടപടിയുമായി സിപിഎം, ഏരിയാ സെക്രട്ടറിയെ നീക്കി

പന്തളം നഗരസഭാ തോൽവിക്ക് പിന്നാലെ നടപടിയുമായി സിപിഎം. എരിയാ സെക്രട്ടറി ഇ ഫസലിനെ സ്ഥാനത്ത് നിന്ന് മാറ്റി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി ബി ഹർഷകുമാറിന് പകരം ചുമതല നൽകി. സംസ്ഥാന കമ്മിറ്റിയുടെ നിർദേശത്തെ തുടർന്നാണ് നടപടി

സംഘടനാപരമായ ഗുരുതരവീഴ്ച തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കും ബിജെപിയുടെ മുന്നേറ്റത്തിനും വഴിയൊരുക്കിയെന്ന് പാർട്ടി വിലയിരുത്തുന്നു. പ്രചാരണത്തിൽ പോരായ്മകളുണ്ടായി. ഭൂരിപക്ഷ സമുദായ ധ്രൂവീകരണം മുന്നേ കണ്ടെത്തി പരിഹാരം കാണുന്നതിൽ വീഴ്ച സംഭവിച്ചു

നഗരസഭയുടെ തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി ഡി ബൈജുവിനെയും നീക്കി. സിപിഎമ്മിന് ഇത്തവണ ഒമ്പത് സീറ്റുകൾ മാത്രമാണ് പന്തളത്ത് ലഭിച്ചത്. 2015ൽ 15 സീറ്റുകളുമായി സിപിഎം ഭരണം പിടിച്ചിരുന്നു. ബിജെപിക്ക് ഇത്തവണ 18 സീറ്റുകളാണ് ലഭിച്ചത്‌

Share this story