മത്സരിക്കാൻ നോമിനേഷൻ നൽകാമെങ്കിൽ ജയിലിലും പോകാമെന്ന് ഹൈക്കോടതി; ഇബ്രാഹിംകുഞ്ഞിന് തിരിച്ചടി

മത്സരിക്കാൻ നോമിനേഷൻ നൽകാമെങ്കിൽ ജയിലിലും പോകാമെന്ന് ഹൈക്കോടതി; ഇബ്രാഹിംകുഞ്ഞിന് തിരിച്ചടി

പാലാരിവട്ടം പാലം അഴിമതി കേസിൽ ജാമ്യാപേക്ഷ നൽകിയ മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ വികെ ഇബ്രാഹിംകുഞ്ഞിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. മുസ്ലിം എഡ്യുക്കേഷൻ സൊസൈറ്റി ഇലക്ഷനിൽ മത്സരിക്കാനായി ഇബ്രാഹിംകുഞ്ഞ് അനുമതി തേടിയിരുന്നു. ഇതും ജാമ്യാപേക്ഷയിൽ പറയുന്ന കാര്യങ്ങളും പരസ്പരവിരുദ്ധമാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടി

മത്സരിക്കുന്നത് ജയിലിൽ പോയിട്ടുമാകാമെന്ന് ഹൈക്കോടതി ഇതോടെ പറഞ്ഞു. നോമിനേഷൻ നൽകാമെങ്കിൽ ജയിലിൽ പോകാനും തയ്യാറാകണം. ആരോഗ്യകാരണം മാത്രം പരിഗണിച്ചാണ് ജാമ്യം നൽകാൻ ആലോചിച്ചത്. പക്ഷേ ഇപ്പോൾ നിങ്ങൾ ഇലക്ഷന് മത്സരിക്കാൻ ഉദ്ദേശിക്കുന്നത്. അത് ജയിലിൽ പോയിട്ടും ആകാമെന്നായിരുന്നു കോടതിയുടെ വിമർശനം

എന്നാൽ ജയിലിൽ പോയാൽ ജീവനോടെ തിരിച്ചുവരാൻ പറ്റുമെന്ന് തോന്നുന്നില്ലെന്നായിരുന്നു ഇബ്രാഹിംകുഞ്ഞിന്റെ വാദം. വിദഗ്ധ ഡോക്ടർമാരുടെ റിപ്പോർട്ട് സമർപ്പിക്കാൻ അനുവദിക്കണമെന്നും ഇബ്രാഹിംകുഞ്ഞ് ആവശ്യപ്പെട്ടു. കേസ് ഇതോടെ വെള്ളിയാഴ്ചത്തേക്ക് മാറ്റി

Share this story