സർക്കാർ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കണം: സംസ്ഥാനത്ത് തീയേറ്ററുകൾ തുറക്കില്ലെന്ന് ഫിലിം ചേംബർ

സർക്കാർ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കണം: സംസ്ഥാനത്ത് തീയേറ്ററുകൾ തുറക്കില്ലെന്ന് ഫിലിം ചേംബർ

തിരുവനന്തപുരം: സംസ്ഥാനത്ത് തീയേറ്ററുകൾ ഉടൻ തുറക്കില്ലെന്ന് ഫിലിം ചേംബർ. തീയേറ്ററുകൾക്ക് സർക്കാർ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കണമെന്നും വിനോദ നികുതി ഒഴിവാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ആവശ്യങ്ങൾ അംഗീകരിക്കാതെ തീയേറ്ററുകൾ തുറക്കില്ലെന്ന് ഫിലിം ചേംബർ അറിയിച്ചു.

നിലവിൽ 50 ശതമാനം കാണികളെ ഉൾക്കൊള്ളിച്ച് പ്രദർശനം ആരംഭിക്കാനാണ് സർക്കാർ നിർദ്ദേശം. ഇത് അംഗീകരിക്കാനാകില്ലെന്നാണ് ഫിലിം ചേംബറിന്റെ നിലപാട്. ഇത് വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുമെന്നാണ് തീയേറ്റർ ഉടമകളുടെ വിലയിരുത്തൽ. ഇളവുകൾ നൽകാത്തതിൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കെതിരെ ഫിലിം ചേംബർ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി വാക്ക് പാലിച്ചില്ലെന്നാണ് ഇവരുടെ വിമർശനം.

കൊറോണ ഭീഷണി നിലനിൽക്കുന്നതിനാൽ കുടുംബങ്ങൾ തീയേറ്ററിൽ എത്താൻ മടിക്കുന്നത് തിരിച്ചടിയാകും. സിനിമകളുടെ റിലീസിനെ കുറിച്ചും വ്യക്തതയില്ല. ഈ സാഹചര്യത്തിൽ വൈദ്യുതി ഫിക്‌സഡ് ചാർജിലെ ഇളവ്, വിനോദ നികുതി ഇളവ് എന്നിവയാണ് തീയറ്റർ ഉടമകൾ പ്രതീക്ഷിക്കുന്നത്.

Share this story