ഉദ്ഘാടനം ചെയ്യാത്ത വൈറ്റില മേൽപ്പാലത്തിലൂടെ വാഹനം കടത്തിവിട്ട കേസ്; നാല് പ്രതികളെയും റിമാൻഡ് ചെയ്തു

ഉദ്ഘാടനം ചെയ്യാത്ത വൈറ്റില മേൽപ്പാലത്തിലൂടെ വാഹനം കടത്തിവിട്ട കേസ്; നാല് പ്രതികളെയും റിമാൻഡ് ചെയ്തു

ഉദ്ഘാടനം പോലും കഴിയാത്ത വൈറ്റില മേൽപാലത്തിലൂടെ വാഹനം കടത്തിവിട്ട് ഗതാഗത കുരുക്കു ഉണ്ടാക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്ത് അറസ്റ്റിലായ സാമൂഹ്യവിരുദ്ധരായ നാല് പ്രതികളെയും റിമാൻഡ് ചെയ്തു. വി ഫോർ കൊച്ചി എന്ന സംഘടനയുടെ പ്രവർത്തകരെയാണ് റിമാൻഡ് ചെയ്തത്

ജാമ്യം അനുവദിക്കണമെന്ന പ്രതികളുടെ വാദം കോടതി അംഗീകരിച്ചില്ല. എറണാകുളം ജില്ലാ കോടതിയാണ് പ്രതികളെ റിമാൻഡ് ചെയ്തത്. ശനിയാഴ്ച മേൽപ്പാലം ഉദ്ഘാടനം ചെയ്യാനിരിക്കെയായിരുന്നു വി ഫോർ കൊച്ചി എന്ന സംഘടനയുടെ സാമൂഹ്യവിരുദ്ധ പ്രവർത്തനം

നിപുൺ ചെറിയാൻ, സൂരജ്, ആഞ്ചലോസ്, റാഫേൽ എന്നിവരാണ് അറസ്റ്റിലായത്. പാലത്തിന്റെ ഒരു ഭാഗമാണ് ഇവർ തുറന്നു കൊടുത്തത്. നിരവധി വാഹനങ്ങൾ അബദ്ധത്തിൽ പാലത്തിലേക്ക് കയറുകയും കുടുങ്ങുകയും ചെയ്തു. ഇതോടെ മണിക്കൂറുകളാണ് കൊച്ചിയിൽ ഗതാഗത കുരുക്കുണ്ടായത്.

Share this story