വൈറ്റില മേൽപ്പാലം ഉദ്ഘാടനത്തിന് മുമ്പ് തുറന്ന് വാഹനങ്ങൾ കടത്തിവിട്ടു; നാല് പേർ അറസ്റ്റിൽ

വൈറ്റില മേൽപ്പാലം ഉദ്ഘാടനത്തിന് മുമ്പ് തുറന്ന് വാഹനങ്ങൾ കടത്തിവിട്ടു; നാല് പേർ അറസ്റ്റിൽ

ഉദ്ഘാടനത്തിന് മുമ്പേ വൈറ്റില മേൽപ്പാലം തുറന്ന് വാഹനങ്ങൾ കടത്തിവിട്ട സംഭവത്തിൽ വി ഫോർ കേരളാ സംഘടനാ പ്രവർത്തകർ അറസ്റ്റിൽ. നിപുൻ ചെറിയാൻ, സൂരജ് ആഞ്ചലോസ്, റാഫേൽ എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച ഉദ്ഘാടനം ചെയ്യേണ്ട പാലമാണ് ജനകീയ ഉദ്ഘാടനമെന്ന പേരിൽ ഇവർ തുറന്നത്

പൊതുമുതൽ നശിപ്പിക്കൽ കുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും. ഏകദേശം ഒന്നര ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി പോലീസ് പറയുന്നു. സംഭവത്തെ തുടർന്ന് വൈറ്റില-കുണ്ടന്നൂർ മേൽപ്പാലങ്ങളിൽ പോലീസ് സുരക്ഷ ശക്തമാക്കി.

ഇന്നലെ രാത്രിയാണ് ബാരിക്കേഡുകൾ തള്ളി മാറ്റി ഇവർ പാലത്തിലൂടെ വാഹനങ്ങൾ കടത്തിവിട്ടത്. ശനിയാഴ്ച വരെ കാത്തിരിക്കാനാകില്ലെന്നായിരുന്നു ഇവരുടെ നിലപാട്. ഒരു വശത്തെ ബാരിക്കേഡ് മാറ്റിയതോടെ ലോറി അടക്കമുള്ള വാഹനങ്ങൾ പാലത്തിൽ കയറുകയും തിരിച്ചിറങ്ങാനുള്ള ശ്രമത്തിനിടെ വലിയ ഗതാഗത കുരുക്കും ഇവിടെ അനുഭവപ്പെട്ടിരുന്നു.

Share this story