വാളയാർ കേസ് സിബിഐക്ക് വിടണം; ഒന്നാം പ്രതി സർക്കാരും മുഖ്യമന്ത്രിയുമെന്ന് ചെന്നിത്തല

വാളയാർ കേസ് സിബിഐക്ക് വിടണം; ഒന്നാം പ്രതി സർക്കാരും മുഖ്യമന്ത്രിയുമെന്ന് ചെന്നിത്തല

വാളയാർ കേസിൽ പെൺകുട്ടികളുടെ കൊലപാതകത്തിലെ ഒന്നാം പ്രതി സർക്കാരും മുഖ്യമന്ത്രിയുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസിലെ പ്രതികളെ ശിക്ഷിക്കാൻ സർക്കാരിന് യാതൊരു താത്പര്യവുമില്ലായിരുന്നു. ഗുരുതര വീഴ്ച വരുത്തിയ സംസ്ഥാന പോലീസ് തന്നെ വീണ്ടും ഈ കേസ് അന്വേഷിക്കുന്നത് ശരിയല്ല.

കുട്ടികളുടെ മാതാപിതാക്കളുടെ അഭിപ്രായം കൂടി മാനിച്ച് കേസ് സിബിഐക്ക് വിടണം. പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി നടപടി റദ്ദാക്കിയ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നു. പോലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ചയാണ് പ്രതികൾ രക്ഷപ്പെടാൻ കാരണമെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ഹൈക്കോടതി ശരിവെച്ചിരിക്കുകയാണ്.

സിപിഎം പ്രാദേശിക നേതൃത്വത്തിന് പ്രതികൾക്കുള്ള അടുത്ത ബന്ധമാണ് കേസ് അട്ടിമറിക്കപ്പെടാൻ കാരണം. കേസ് അന്വേഷണത്തിൽ തുടക്കത്തിലെ പാളിച്ചകളുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

Share this story