മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ കെ രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ചു

Share with your friends

മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ കെ രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ചു. 78 വയസ്സായിരുന്നു. പുലർച്ചെ മൂന്നരയോടെയാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണകാരണം

എ കെ ആന്റണി മന്ത്രിസഭയിൽ 1995 മുതൽ ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു. 2004ൽ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ആരോഗ്യവകുപ്പ് മന്ത്രിയായി. 2006 ജനുവരിയിൽ രാജിവെച്ചു. മൂന്ന് തവണ ബത്തേരിയിൽ നിന്നും മൂന്ന് തവണ കൽപ്പറ്റയിൽ നിന്നും എംഎൽഎ ആയി.

വയനാട്ടിൽ നിന്നുള്ള നേതാവായ അദ്ദേഹം കോഴിക്കോട് കക്കോടിയിലാണ് അടുത്ത കാലത്തായി താമസിക്കുന്നത്. കോൺഗ്രസ് നേതാക്കൾക്കെതിരെ 2011ൽ ടൈറ്റാനിയം അടക്കമുള്ള അഴിമതി കേസുകളിൽ ആരോപണം ഉയർത്തിയതോടെ പാർട്ടിയിൽ നിന്ന് പുറത്തായി. പിന്നീട് തിരിച്ചെടുത്തുവെങ്കിലും കാര്യമായ ചുമതലകൾ നൽകിയിരുന്നില്ല.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!