കോതമംഗലം പള്ളി കേസ്: സിംഗിൾ ബഞ്ച് ഉത്തരവ് നിർത്തിവെക്കാൻ ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ നിർദേശം

കോതമംഗലം പള്ളി കേസ്: സിംഗിൾ ബഞ്ച് ഉത്തരവ് നിർത്തിവെക്കാൻ ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ നിർദേശം

കോതമംഗലം മാർ തോമൻ ചെറിയ പള്ളിയുമായി ബന്ധപ്പെട്ട ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവ് നടപ്പാക്കുന്നത് നിർത്തിവെക്കാൻ ഡിവിഷൻ ബഞ്ചിന്റെ നിർദേശം. പള്ളി ജനുവരി എട്ടാം തീയതിക്കുള്ളിൽ സർക്കാർ ഏറ്റെടുക്കണമെന്നായിരുന്നു സിംഗിൾ ബഞ്ച് ഉത്തവ്

പള്ളി സർക്കാർ ഏറ്റെടുത്തില്ലെങ്കിൽ സിആർപിഎഫ് ഏറ്റെടുക്കണമെന്നായിരുന്നു സിംഗിൾ ബഞ്ച് ഉത്തരവ്. ഇതിനെതിരെ സർക്കാർ അപ്പീൽ നൽകുകയായിരുന്നു. കോടതിയലക്ഷ്യ കേസിൽ മറ്റ് നിർദേശങ്ങൾ പാസാക്കാൻ സിംഗിൾ ബഞ്ചിന് കഴിയുമോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.

Share this story