ബിജെപിയിൽ സീറ്റ് ചർച്ച ആരംഭിച്ചു; നേമത്തെ രാജഗോപാലിന് പകരം കുമ്മനം രാജശേഖരൻ എത്തും

ബിജെപിയിൽ സീറ്റ് ചർച്ച ആരംഭിച്ചു; നേമത്തെ രാജഗോപാലിന് പകരം കുമ്മനം രാജശേഖരൻ എത്തും

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് ചർച്ച ബിജെപിയിൽ ആരംഭിച്ചു. ബിജെപിയുടെ ഏക സിറ്റിംഗ് സീറ്റായ നേമത്ത് കുമ്മനം രാജശേഖരൻ മത്സരിച്ചേക്കുമെന്നാണ് കേൾക്കുന്നത്. മണ്ഡലത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി കുമ്മനത്തിനായി നേമത്ത് വീട് വാടകക്ക് എടുത്തിട്ടുണ്ട്

കുമ്മനത്തിനെ നിയമസഭയിൽ എത്തിക്കാനുള്ള നീക്കങ്ങൾക്ക് പിന്നിൽ ആർ എസ് എസാണ് ചരട് വലിക്കുന്നത്. 91 വയസ്സായ രാജഗോപാലിനെ തുടർന്ന് മത്സരിപ്പിക്കാൻ ബിജെപി തയ്യാറാകില്ല. ഈ സ്ഥാനത്തേക്കാണ് 68കാരനായ കുമ്മനത്തെ ആർ എസ് എസ് നേതൃത്വം നിർദേശിക്കുന്നത്

2016ൽ 8671 വോട്ടുകളുടെ ഭൂരിപക്ഷമാണ് രാജഗോപാലിന് മണ്ഡലത്തിൽ ലഭിച്ചത്. ബിജെപിയുടെ കേരളാ ചരിത്രത്തിലെ തന്നെ ആദ്യത്തെ എംഎൽഎ ആണ് അദ്ദേഹം.

കുമ്മനം കഴിഞ്ഞ തവണ മത്സരിച്ച വട്ടിയൂർക്കാവിൽ പി കെ കൃഷ്ണദാസ് മത്സരിച്ചേക്കും. കഴിഞ്ഞ തവണ ഇവിടെ കുമ്മനം രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു.

Share this story