ലാവ്‌ലിൻ കേസ് ഇന്ന് സുപ്രീം കോടതിയിൽ; പരിഗണിക്കുന്നത് അവസാന കേസായി

ലാവ്‌ലിൻ കേസ് ഇന്ന് സുപ്രീം കോടതിയിൽ; പരിഗണിക്കുന്നത് അവസാന കേസായി

ലാവ്‌ലിൻ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. നാല് തവണ മാറ്റി വെച്ചതിന് ശേഷമാണ് കേസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നത്

വിശദമായ വാദം കേൾക്കേണ്ട കേസായതിനാൽ ഇന്ന് പരിഗണിക്കുന്ന അവസാന കേസായി ലിസ്റ്റ് ചെയ്യാനാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. പിണറായി വിജയൻ, കെ മോഹനചന്ദ്രൻ, എ ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്.

കേസിൽ വാദം നടത്താൻ തയ്യാറാണെന്ന് സോളിസിറ്റർ ജനറൽ നേരത്തെ വ്യക്തമാക്കിയിരുന്നു. രണ്ട് കോടതികൾ വെറുതെ വിട്ട കേസിൽ പ്രതികൾക്കെതിരെ ശക്തമായ വാദവുമായി വരണമെന്ന് കോടതി സിബിഐക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

Share this story