സ്പീക്കറെ നീക്കണമെന്ന പ്രതിപക്ഷത്തിന്റെ നോട്ടീസ് ചർച്ചക്ക് എടുക്കുമെന്ന് പി ശ്രീരാമകൃഷ്ണൻ

സ്പീക്കറെ നീക്കണമെന്ന പ്രതിപക്ഷത്തിന്റെ നോട്ടീസ് ചർച്ചക്ക് എടുക്കുമെന്ന് പി ശ്രീരാമകൃഷ്ണൻ

സ്പീക്കറെ നീക്കണമെന്ന പ്രതിപക്ഷത്തിന്റെ നോട്ടീസിൻ മേൽ യുക്തമായ നടപടി സ്വീകരിക്കുമെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. ചട്ടപ്രകാരമാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഈ വിഷയം ചർച്ചക്ക് എടുക്കാമെന്നും സ്പീക്കർ പറഞ്ഞു

നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കമാകുകയാണ്. നാളെയാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. ഈ മാസം 15നാണ് ബജറ്റ് അവതരണം.

അതേസമയം തന്റെ പി എ അയ്യപ്പന് കസ്റ്റംസ് നോട്ടീസ് ലഭിച്ച സാഹചര്യത്തിൽ അന്വേഷണത്തെ തടസ്സപ്പെടുത്തില്ല. തനിക്കെതിരെ പല വാർത്തകളും വരുന്നുണ്ട്. 40 വർഷമായി പൊതുരംഗത്ത് ഉള്ളയാളാണ് താൻ. ഒരു രൂപയുടെ അഴിമതി നടത്തിയെന്ന് തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്നും സ്പീക്കർ പറഞ്ഞു

Share this story