നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട നാടകമാണ് കേന്ദ്ര അന്വേഷണ ഏജൻസികളുടേതെന്ന് എ വിജയരാഘവൻ

Share with your friends

നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നാടകമാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ നടത്തുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. സംസ്ഥാനത്ത് സമാന്തര ഭരണം സ്ഥാപിക്കാനാണ് കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നത്. രാഷ്ട്രീയ ആയുധങ്ങളായി ഇവർ മാറി.

ഏജൻസികൾ രാഷ്ട്രീയമായ നീങ്ങുമ്പോൾ അതിനെ രാഷ്ട്രീയമായി നേരിടും. അന്വേഷണസംഘത്തിന്റെ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ ജനാധിപത്യത്തിനും ഭരണഘടനക്കും കേരളത്തിനും എതിരാണ്. എല്ലാ നിയമത്തിനും മുകളിലാണ് കേന്ദ്ര ഏജൻസികൾ എന്നുവന്നാൽ അത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു

ഓരോ ദിവസവും കേന്ദ്ര ഏജൻസികൾ പുതിയ കഥയുമായി രംഗത്തുവരികയാണ്. കഥകൾ തയ്യാറാക്കുക, തയ്യാറാക്കിയ തിരക്കഥ ചോർത്തി നൽകുക ഈ നിലയിലുള്ള രാഷ്ട്രീയ പ്രവർത്തനമാണ് കേന്ദ്ര ഏജൻസികൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെ ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കും. ദേശീയ തലത്തിൽ പ്രതിഷേധം ഉയർത്തുമെന്നും എ വിജയരാഘവൻ പറഞ്ഞു.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!