കർഷകസമരം രാജ്യത്തെ ഏറ്റവും വലിയ ചെറുത്തുനിൽപ്പെന്ന് ഗവർണർ; പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

കർഷകസമരം രാജ്യത്തെ ഏറ്റവും വലിയ ചെറുത്തുനിൽപ്പെന്ന് ഗവർണർ; പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് ഗവർണറുടെ നയപ്രഖ്യാപനത്ത പ്രസംഗത്തോടെ തുടക്കമായി. നയപ്രഖ്യാപനത്തിന് എത്തിയ ഗവർണറെ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ പി ശ്രീരാമകൃഷ്ണനും ചേർന്ന് സ്വീകരിച്ചു. സഭ ആരംഭിച്ചതു മുതൽ പ്രതിപക്ഷം ബാനറുകളും പ്ലക്കാർഡുകളുമേന്തി പ്രതിഷേധിച്ചു. ഗവർണർ പ്രസംഗിക്കുമ്പോൾ മുദ്രവാക്യം മുഴക്കിയും പ്രതിപക്ഷം ബഹളം വെച്ചു

അതേസമയം പ്രതിപക്ഷത്തിന്റെ മുദ്രവാക്യം വിളിയിൽ ഗവർണർ അതൃപ്തി രേഖപ്പെടുത്തി. കടമ നിർവഹിക്കാൻ അനുവദിക്കണമെന്നും ദയവായി തടസ്സപ്പെടുത്തരുതെന്നും ഗവർണർ പറഞ്ഞു. ഇതോടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. സഭാ കവാടത്തിൽ പ്രതിപക്ഷം പ്രതിഷേധിക്കുകയാണ്.

കാർഷിക നിയമത്തിനെതിരായ പരാമർശങ്ങളും ഗവർണർ വായിച്ചു. കർഷക സമയം മഹത്തായ ചെറുത്തുനിൽപ്പാണ്. നിയമം ഇടനിലക്കാർക്കും കോർപറേറ്റുകൾക്കും ഗുണകരമാകുന്നതാണ്. കാർഷിക നിയമം ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിനും ദോഷം ചെയ്യും എന്നും സ്പീക്കർ പറഞ്ഞു

Share this story