ഇന്ന് 23 കൊവിഡ് മരണങ്ങൾ കൂടി; 4563 സമ്പർക്ക രോഗികൾ: 67 ആരോഗ്യപ്രവർത്തകർക്ക് കൂടി രോഗം ബാധിച്ചു

ഇന്ന് 23 കൊവിഡ് മരണങ്ങൾ കൂടി; 4563 സമ്പർക്ക രോഗികൾ: 67 ആരോഗ്യപ്രവർത്തകർക്ക് കൂടി രോഗം ബാധിച്ചു

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3257 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 88 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4563 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 424 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 644, തൃശൂർ 479, കോഴിക്കോട് 436, കോട്ടയം 429, പത്തനംതിട്ട 371, മലപ്പുറം 398, കൊല്ലം 369, ആലപ്പുഴ 331, തിരുവനന്തപുരം 219, ഇടുക്കി 293, പാലക്കാട് 98, കണ്ണൂർ 205, വയനാട് 230, കാസർഗോഡ് 61 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

67 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. പത്തനംതിട്ട 20, എറണാകുളം 10, കൊല്ലം, തൃശൂർ 6 വീതം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ 5 വീതം, തിരുവനന്തപുരം, കാസർഗോഡ് 4 വീതം, ഇടുക്കി, വയനാട് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്.

യു.കെ.യിൽ നിന്നും വന്ന 3 പേർക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യു.കെ.യിൽ നിന്നും വന്ന 50 പേർക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകൾ തുടർപരിശോധനക്കായി എൻഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതിൽ ആകെ 6 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

Share this story