അനധികൃത സ്വത്ത് സമ്പാദനത്തെ തുടർന്ന് പുറത്താക്കിയ സക്കീർ ഹുസൈനെ സിപിഎം തിരിച്ചെടുത്തു

അനധികൃത സ്വത്ത് സമ്പാദനത്തെ തുടർന്ന് പുറത്താക്കിയ സക്കീർ ഹുസൈനെ സിപിഎം തിരിച്ചെടുത്തു

അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരിൽ പുറത്താക്കിയ സക്കീർ ഹുസൈനെ സിപിഎം തിരിച്ചെടുത്തു. ഇന്നലെ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പാർട്ടിയിലെ പ്രാഥമിക അംഗത്വത്തിലേക്കാണ് സക്കീർ ഹുസൈനെ തിരിച്ചെടുത്തിരിക്കുന്നത്.

അതേസമയം ഏത് ഘടകത്തിലാകും സക്കീർ ഹുസൈൻ പ്രവർത്തിക്കുക എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. കളമശ്ശേരി എരിയ സെക്രട്ടറി സ്ഥാനത്തിരിക്കെയാണ് സക്കീർ ഹുസൈനെതിരെ നടപടിയെടുത്തത്.

കഴിഞ്ഞ ജൂണിലാണ് അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സക്കീർ ഹുസൈനെതിരെ നടപടിയെടുത്തത്. സസ്‌പെൻഷൻ കാലാവധി അവസാനിച്ചതിനെ തുടർന്ന് തിരിച്ചെടുത്തുവെന്നാണ് വിശദീകരണം. സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ നേതൃത്വത്തിലാണ് ഇന്നലെ ജില്ലാ കമ്മിറ്റി ചേർന്നത്.

Share this story