ഇതിലും പ്രായം കുറഞ്ഞവർ ജയിച്ചിട്ടുണ്ടെന്ന് മുല്ലപ്പള്ളി; 21കാരി ആര്യ മേയറായതിൽ മുല്ലപ്പള്ളി

ഇതിലും പ്രായം കുറഞ്ഞവർ ജയിച്ചിട്ടുണ്ടെന്ന് മുല്ലപ്പള്ളി; 21കാരി ആര്യ മേയറായതിൽ മുല്ലപ്പള്ളി

21 വയസ്സ് മാത്രം പ്രായമുള്ള ആര്യാ രാജേന്ദ്രൻ മേയറായതിലും ആര്യക്ക് ലഭിക്കുന്ന പിന്തുണയിലും അസഹിഷ്ണുത മറച്ചുവെക്കാതെ കെപിസിസിയുടെ പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ. ഇതിലും പ്രായം കുറഞ്ഞവർ സംസ്ഥാനത്ത് ജയിച്ചിട്ടുണ്ടെന്നാണ് മുല്ലപ്പള്ളിയുടെ കണ്ടുപിടിത്തം. തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി 21 വയസ്സായിരിക്കെയാണ് മുല്ലപ്പള്ളിയുടെ വിചിത്രമായ കണ്ടുപിടിത്തം

ആര്യ രാജേന്ദ്രനെ വെച്ച് സിപിഎം മാർക്കറ്റിംഗ് നടത്തുകയാണെന്നും കെപിസിസി പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന മുല്ലപ്പള്ളി പറഞ്ഞു. ആര്യയേക്കാൾ പ്രായം കുറഞ്ഞ നിരവധി കുട്ടികൾ പലയിടത്തായി വിജയിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ സമീപനം ചെറുപ്പക്കാരെ കണ്ടെത്തി അവർക്ക് ചുമതലകൾ നൽകി ഉത്തരവാദിത്വബോധത്തോടെ മുന്നോട്ടു പോകുക എന്നതാണ്.

ധാരാളം പുതുമുഖങ്ങൾക്ക് അവസരം കൊടുത്ത പാർട്ടിയാണ് കോൺഗ്രസ്. എന്നാൽ സിപിഎം ചെയ്യുന്ന പോലെ മാർക്കറ്റിംഗ് കോൺഗ്രസ് ചെയ്യാറില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

Share this story