വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ മുഖ്യമന്ത്രി നാളെ നാടിന് തുറന്നുകൊടുക്കും

വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ മുഖ്യമന്ത്രി നാളെ നാടിന് തുറന്നുകൊടുക്കും

എറണാകുളം വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ നാളെ തുറന്നു കൊടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ പാലങ്ങൾ ഉദ്ഘാടനം ചെയ്യും. വൈറ്റില പാലം രാവിലെ ഒമ്പതരക്കും കുണ്ടന്നൂർ മേൽപ്പാലം രാവിലെ 11 മണിക്കും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കൊച്ചിയിലെ വലിയ ഗതാഗതക്കുരുക്കിന് ഇതോടെ അന്ത്യമാകും. മെട്രോ പാലത്തിന് കീഴെ വൈറ്റില ജംഗ്ഷന് മുകളിലായി അപ്രോച്ച് റോഡ് അടക്കം 717 മീറ്റർ നീളത്തിലാണ് വൈറ്റില മേൽപ്പാലം. 85 കോടി രൂപയാണ് ചെലവ്. 2017 ഡിസംബറിൽ ആരംഭിച്ച് മൂന്ന് വർഷം കൊണ്ടാണ് പാലം നിർമാണം പൂർത്തിയായത്

കൊച്ചി-ധനുഷ്‌കോടി ദേശീയപാതക്ക് മുകളിലൂടെ അപ്രോച്ച് റോഡ് അടക്കം 701 മീറ്ററാണ് കുണ്ടന്നൂർ മേൽപ്പാലം. 74.5 കോടി രൂപയാണ് ചെലവ്. 2018 മാർച്ചിലാണ് നിർമാണം ആരംഭിച്ചത്.

Share this story