വിമതന്റെ ജയം: ആലപ്പുഴയിൽ ലോക്കൽ കമ്മിറ്റി അംഗം അടക്കം 36 പേരെ സിപിഎമ്മിൽ നിന്ന് പുറത്താക്കി
ആലപ്പുഴ അരൂക്കുറ്റിൽ സിപിഎം പ്രവർത്തകർക്കെതിരെ പാർട്ടി നടപടി. ലോക്കൽ കമ്മിറ്റി അംഗം, മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാർ എന്നിവരടക്കം 36 പേരെ പാർട്ടിയിൽ നിന്ന് പുറത്താക്കി. അരൂക്കുറ്റി പഞ്ചായത്ത് മൂന്നാം വാർഡിൽ വിമത സ്ഥാനാർഥി ജയിച്ചതിനെ തുടർന്നാണ് നടപടി
പ്രാദേശിക പാർട്ടി ഘടകങ്ങൾ നിർദേശിച്ച കെ എ മാത്യുവിനെ തള്ളി ലോക്കൽ കമ്മിറ്റി പുതിയ സ്ഥാനാർഥിയെ നിർദേശിക്കുകയായിരുന്നു. എന്നാൽ കെ എ മാത്യു റിബലായി മത്സരിക്കുകയും 128 വോട്ടിന് ജയിക്കുകയും ചെയ്തു. പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിക്കുകയും ചെയ്തു. ഇതോടെയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
