സംസ്ഥാനത്ത് 133 വാക്‌സിനേഷൻ കേന്ദ്രങ്ങൾ; ആദ്യ ദിനം 13,300 പേർക്ക് വാക്‌സിൻ നൽകും

സംസ്ഥാനത്ത് 133 വാക്‌സിനേഷൻ കേന്ദ്രങ്ങൾ; ആദ്യ ദിനം 13,300 പേർക്ക് വാക്‌സിൻ നൽകും

ജനുവരി 16 മുതൽ വാക്‌സിൻ വിതരണം ആരംഭിക്കുമെന്ന് കേന്ദ്രം അറിയിച്ചതോടെ സംസ്ഥാനവും സജ്ജമായി. വാക്‌സിൻ വിതരണത്തിനായി 133 കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്. ഓരോ കേന്ദ്രത്തിലും പ്രതിദിനം 100 പേർക്ക് വാക്‌സിൻ നൽകും

ആദ്യ ദിനം 13,300 പേർക്ക് വാക്‌സിൻ ലഭിക്കും. 12 വാക്‌സിനേഷൻ കേന്ദ്രങ്ങളാണ് എറണാകുളത്തുള്ളത്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ 11 കേന്ദ്രങ്ങളുണ്ട്. ബാക്കി ജില്ലകളിൽ 9 വീതമാണ് വാക്‌സിനേഷൻ കേന്ദ്രങ്ങൾ

30 കോടി പേർക്ക് ആദ്യഘട്ടത്തിൽ വാക്‌സിൻ നൽകാനാണ് കേന്ദ്ര തീരുമാനം. ഇതിൽ ഒരു കോടി വരുന്ന ആരോഗ്യപ്രവർത്തകർക്ക് ആദ്യം വാക്‌സിൻ നൽകും. പിന്നെ രണ്ട് കോടി വരുന്ന കൊവിഡ് മുന്നണി പോരാളികളായ സുരക്ഷാ ഉദ്യോഗസ്ഥർ, ശുചീകരണ തൊഴിലാളികൾ എന്നിവർക്ക് നൽകും. തുടർന്ന് അമ്പത് വയസ്സിൽ പ്രായമുള്ളവർക്കും ശേഷം അമ്പതിൽ താഴെ പ്രായമുള്ള അസുഖമുള്ളവർക്കും നൽകും.

Share this story