കാസർകോട് ഭാര്യയെ വെടിവച്ചു കൊന്നശേഷം ഭർത്താവ് തൂങ്ങി മരിച്ചു

കാസർകോട് ഭാര്യയെ വെടിവച്ചു കൊന്നശേഷം ഭർത്താവ് തൂങ്ങി മരിച്ചു

കാസര്‍കോട് ഭാര്യയെ വെടിവച്ചു കൊന്നശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു. കുടുംബവഴക്കിന് പിന്നാലെ ഭര്‍ത്താവ് വിജയന്‍ ഭാര്യ ബേബിയെ വെടിവച്ചുകൊല്ലുകയായിരുന്നു. കാനത്തൂരില്‍ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.

ലൈസന്‍സില്ലാത്ത നാടന്‍ തോക്ക് ഉപയോഗിച്ച് ഭാര്യയുടെ തലയ്ക്ക് വെടിവച്ച ശേഷം ഭര്‍ത്താവ് തൂങ്ങി മരിക്കുകയായിരുന്നു. ഭാര്യയെ നിരന്തരമായി ഒരാള്‍ ഫോണ്‍ വിളിച്ച് ശല്യം ചെയ്തിരുന്നതായി വിജയന്‍ നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. ഇതാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നു പ്രാഥമികമായി വിലയിരുത്തുന്നു. സംഭവത്തെ കുറിച്ച് പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരുകയാണ്.

Share this story