നഷ്ടം സഹിച്ച് തുറക്കാനില്ലെന്ന് തീയറ്റർ ഉടമകളുടെ സംഘടന
സംസ്ഥാനത്ത് സിനിമാ തീയറ്ററുകൾ തുറക്കില്ലെന്ന് തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. കൊച്ചിയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിന്റേതാണ് തീരുമാനം. ഫിയോക്കിന്റെ സമ്പൂർണ യോഗമാണ് ഇന്ന് നടന്നത്.
നഷ്ടം സഹിച്ചും തീയറ്ററുകൾ തുറക്കണമെന്ന് ഒരു വിഭാഗം ആവശ്യമുന്നയിച്ചിരുന്നു. ഇതിനെ തുടർന്നാണ് ജനറൽ ബോഡി ചേർന്നത്. മണിക്കൂറുകൾ നീണ്ട ചർച്ചക്കൊടുവിലാണ് തീയറ്ററുകൾ തുറക്കേണ്ടതില്ലെന്ന തീരുമാനമായത്.
തമിഴ് സിനിമയായ മാസ്റ്റർ ആണ് വരാനിരിക്കുന്ന വലിയ റിലീസ്. തമിഴ് സിനിമക്ക് വേണ്ടി മാത്രം തീയറ്റർ തുറക്കുന്നത് വലിയ നഷ്ടത്തിന് കാരണമാകുമെന്നാണ് ഫിയോക് പറയുന്നത്.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
