കെ എം ഷാജിക്ക് ഹൃദയാഘാതം; കൊവിഡും സ്ഥിരീകരിച്ചു

കെ എം ഷാജിക്ക് ഹൃദയാഘാതം; കൊവിഡും സ്ഥിരീകരിച്ചു

മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി എംഎൽഎക്ക് ഹൃദയാഘാതം. ഷാജിയെ ആൻജിയോപ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി. ഇതിന് മുന്നോടിയായി നടത്തിയ കൊവിഡ് പരിശോധനാ ഫലം പോസിറ്റീവാകുകയും ചെയ്തു.

എംഎൽഎയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്ലസ് ടു കോഴയുമായി ബന്ധപ്പെട്ട് ഷാജിയെ കഴിഞ്ഞ ദിവസം വിജിലൻസ് ചോദ്യം ചെയ്തിരുന്നു. കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഷാജിയെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ പോയേക്കും.

Share this story