സംസ്ഥാനത്ത് 23 കൊവിഡ് മരണങ്ങൾ; 4003 സമ്പർക്കരോഗികൾ കൂടി

സംസ്ഥാനത്ത് 23 കൊവിഡ് മരണങ്ങൾ; 4003 സമ്പർക്കരോഗികൾ കൂടി

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3302 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4003 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 422 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 577, കോഴിക്കോട് 534, പത്തനംതിട്ട 382, മലപ്പുറം 418, കൊല്ലം 352, കോട്ടയം 312, തൃശൂര്‍ 329, തിരുവനന്തപുരം 167, ആലപ്പുഴ 255, കണ്ണൂര്‍ 226, ഇടുക്കി 197, പാലക്കാട് 48, വയനാട് 164, കാസര്‍ഗോഡ് 42 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

Share this story