സീറ്റ് ചര്‍ച്ച ഇടതുമുന്നണിയില്‍ തുടങ്ങിയിട്ടില്ല; എന്‍സിപി മുന്നണി വിടരുതെന്നാണ് ആഗ്രഹമെന്നും ജോസ് കെ മാണി

സീറ്റ് ചര്‍ച്ച ഇടതുമുന്നണിയില്‍ തുടങ്ങിയിട്ടില്ല; എന്‍സിപി മുന്നണി വിടരുതെന്നാണ് ആഗ്രഹമെന്നും ജോസ് കെ മാണി

രാഷ്ട്രീയ ധാര്‍മികത കണക്കിലെടുത്താണ് എംപി സ്ഥാനം രാജിവെച്ചതെന്ന് ജോസ് കെ മാണി. യുഡിഎഫില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോള്‍ ലഭിച്ച സ്ഥാനം രാജിവെക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. സാങ്കേതിക കാരണങ്ങളാലാണ് ഇത് വൈകിയത്.

പാലാ സീറ്റിന്റെ കാര്യത്തിലടക്കം ഇടതുമുന്നണിയില്‍ ചര്‍ച്ച നടന്നിട്ടില്ല. അതിനെ കുറിച്ച് ഇപ്പോള്‍ പറയാനാകില്ല. എന്‍ സി പി വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നാണ് പ്രതീക്ഷ. ഒരു പാര്‍ട്ടിയും മുന്നണി വിട്ടു പോകരുതെന്നാണ് ആഗ്രഹം

ഇതിലും വലിയ പ്രതിസന്ധികള്‍ സിപിഎം നേതൃത്വം നല്‍കുന്ന മുന്നണി പരിഹരിച്ചിട്ടുണ്ട്. നിലവിലെ പ്രശ്‌നവും പരിഹരിക്കപെടുമെന്നും ജോസ് കെ മാണി പറഞ്ഞു.

Share this story