എൽ ഡി എഫിൽ ഘടകകക്ഷിയാക്കണമെന്ന ആവശ്യവുമായി ജെ എസ് എസ്; ഗ്രൂപ്പ് പോരും രൂക്ഷം

എൽ ഡി എഫിൽ ഘടകകക്ഷിയാക്കണമെന്ന ആവശ്യവുമായി ജെ എസ് എസ്; ഗ്രൂപ്പ് പോരും രൂക്ഷം

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് എൽഡിഎഫിൽ ഘടകകക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ട് ജെ എസ് എസ്. അരൂർ സീറ്റ് അടക്കം ആവശ്യപ്പെടാനും ജെ എസ് എസ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.

ആവശ്യം പരിഗണിച്ചില്ലെങ്കിൽ മുന്നണി സഹകരണം അവസാനിപ്പിക്കുന്നത് ആലോചിക്കണമെന്നാണ് ജില്ലാ കമ്മിറ്റികളുടെ ആവശ്യം. അതേസമയം ജെ എസ് എസിൽ ഗ്രൂപ്പ് വഴക്ക് ശക്തമാണ്. രാജൻ ബാബു വിഭാഗവും ടി കെ സുരേഷ് ബാബു വിഭാഗവും തമ്മിലാണ് തർക്കങ്ങൾ

രാജൻ ബാബു വിഭാഗമാണ് എൽ ഡി എഫിൽ ഘടകകക്ഷിയാക്കണമെന്ന ആവശ്യം ഉന്നയിക്കുന്നത്. എന്നാൽ യുഡിഎഫിലേക്ക് മടങ്ങി പോകാനുള്ള രാജൻ ബാബുവിന്റെ തന്ത്രമാണ് ഇതെന്ന് സുരേഷ്ബാബു വിഭാഗം ആരോപിക്കുന്നു. ഗൗരിയമ്മയും പാർട്ടിയും എൽഡിഎഫിനൊപ്പം ഉറച്ചു നിൽക്കുമെന്നും ഇവർ പറയുന്നു

Share this story