വ്യത്യസ്ത അഭിപ്രായം പറഞ്ഞതു കൊണ്ട് ആരും പാർട്ടി വിരുദ്ധരാകില്ല; ശോഭാ സുരേന്ദ്രന് പിന്തുണയുമായി എം ടി രമേശ്

വ്യത്യസ്ത അഭിപ്രായം പറഞ്ഞതു കൊണ്ട് ആരും പാർട്ടി വിരുദ്ധരാകില്ല; ശോഭാ സുരേന്ദ്രന് പിന്തുണയുമായി എം ടി രമേശ്

ബിജെപി സംസ്ഥാന രാഷ്ട്രീയത്തിലെ ഗ്രൂപ്പ് വഴക്കിൽ ശോഭാ സുരേന്ദ്രന് പരോക്ഷ പിന്തുണയുമായി എം ടി രമേശ്. വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചതു കൊണ്ട് മാത്രം ആരും പാർട്ടി വിരുദ്ധരാകില്ല. പാർട്ടിയെ പുനഃസംഘടനുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാൻ കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലുണ്ടാകും. തെരഞ്ഞെടുപ്പിന് മുമ്പ് പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും എം ടി രമേശ് പറഞ്ഞു

ശോഭാ സുരേന്ദ്രൻ ഉന്നയിച്ച പ്രശ്‌നങ്ങൾ കേന്ദ്ര നേതൃത്വത്തിന് മുന്നിലുണ്ട്. പാർട്ടി പുനഃസംഘടനയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കേന്ദ്ര നേതൃത്വവും സംസ്ഥാന നേതൃത്വവും പരിഹരിക്കും. അതിന് വേണ്ട ഇടപെടലുകളുണ്ടാകുമെന്നും എംടി രമേശ് പറഞ്ഞു.

Share this story