നീക്കുപോക്കുണ്ടാക്കിയത് മുല്ലപ്പള്ളി; ഇനി ഒരു മുന്നണിയുമായും സഖ്യത്തിനില്ലെന്ന് വെൽഫെയർ പാർട്ടി

നീക്കുപോക്കുണ്ടാക്കിയത് മുല്ലപ്പള്ളി; ഇനി ഒരു മുന്നണിയുമായും സഖ്യത്തിനില്ലെന്ന് വെൽഫെയർ പാർട്ടി

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫുമായി സഖ്യത്തിനില്ലെന്ന് വെൽഫെയർ പാർട്ടി. തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫുമായുള്ള ആദ്യ നീക്കുപോക്ക് ചർച്ചകൾ നടത്തിയത് മുല്ലപ്പള്ളി രാമചന്ദ്രനാണെന്ന് ഹമീദ് വാണിയമ്പലം പറഞ്ഞു

തുടക്കം മുതലേ ഇതൊരു പ്രാദേശിക നീക്കുപോക്കാണെന്ന് ഞങ്ങൾ പറഞ്ഞിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലോ പാർലമെന്റ് തെരഞ്ഞെടുപ്പിലോ ഒരു മുന്നണിയുമായും സഹകരിക്കില്ല. സഖ്യത്തിനായി ആരെയും സമീപിച്ചിട്ടില്ല. ഞങ്ങൾക്ക് ഞങ്ങളുടേതായ രാഷ്ട്രീയമുണ്ട്.

ബദൽ രാഷ്ട്രീയത്തെ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനമെന്ന നിലയിൽ യുഡിഎഫിനെയോ എൽഡിഎഫിനെയോ പിന്തുണക്കാനാകില്ല. മുല്ലപ്പള്ളിയുമായി ചർച്ച നടത്തിയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ നീക്കുപോക്ക് നടത്തിയത്. ഇപ്പോൾ അതിൽ നിന്ന് രക്ഷപ്പെടാനായി തങ്ങളെ പഴി ചാരുകയാണെന്നും ഹമീദ് ആരോപിച്ചു.

Share this story