സംസ്ഥാനത്ത് പുതുതായി ഒരു ഹോട്ട് സ്‌പോട്ട്; രണ്ട് പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് പുതുതായി ഒരു ഹോട്ട് സ്‌പോട്ട്; രണ്ട് പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് ഒരു പുതിയ ഹോട്ട് സ്പോട്ടാണുള്ളത്. ഇടുക്കി ജില്ലയിലെ ഉപ്പുതറ (കണ്ടെൻമെന്റ് സോൺ സബ് വാർഡ് 12, 13) ആണ് പുതിയ ഹോട്ട് സ്പോട്ട്.
ഇന്ന് 2 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. ഇതോടെ നിലവിൽ ആകെ 440 ഹോട്ട് സ്പോട്ടുകളാണുള്ളത്.

സംസ്ഥാനത്ത് ഇന്ന് 3110 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 443, കോഴിക്കോട് 414, മലപ്പുറം 388, കോട്ടയം 321, കൊല്ലം 236, തിരുവനന്തപുരം 222, ആലപ്പുഴ 186, പാലക്കാട് 176, തൃശൂർ 168, കണ്ണൂർ 160, ഇടുക്കി 141, പത്തനംതിട്ട 131, വയനാട് 76, കാസർഗോഡ് 48 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Share this story